പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും 15,000 രൂപ പിഴയും.

  

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും 15,000 രൂപ പിഴയും. 

പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധികതടവിനും ശിക്ഷ വിധിച്ചു. മാലോം ചുള്ളി സ്വദേശി കുബ്ളിങ്ങൽ പ്രിൻസ് സിറിയക്കി(47)യാണ് ശിക്ഷിച്ചത്. 


ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയുടെ സുഹൃത്തിന്റെ അച്ഛൻ ഓടിച്ച കാറിൽ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി, തൊട്ടടുത്ത് ഇരിക്കുകയായിരുന്ന 14കാരിയെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.


 ഹോസ്ദുർഗ് സ്പെഷൽ കോടതി ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ. സുമേഷ് ബാബുവാണ്. പ്രൊസിക്യൂഷനുവേണ്ടി സ്പെഷൽ പ്രൊസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments