സി ബിസി ഐ യുടെ എ സി ആർ സി ഐ അവാർഡ് നേടിയ സിസ്റ്റർ എലൈറ്റ് മറ്റപ്പള്ളി സി എം സി യെ ആദരിച്ചു.



സി ബിസി ഐ യുടെ എ സി ആർ സി ഐ അവാർഡ് നേടിയ സിസ്റ്റർ എലൈറ്റ് മറ്റപ്പള്ളി  സി എം സി യെ ആദരിച്ചു. 

  സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി 40ൽ പരം വർഷങ്ങൾ സ്തുത്യർഹസേവനം നടത്തിയ സിസ്റ്റർ എലൈറ്റ് മറ്റപ്പള്ളി സി എം സി യെ മറ്റപ്പള്ളിൽ കുടുംബയോഗം  ആദരിച്ചു. 


മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് സിസ്റ്ററിന് ഈ അവാർഡ് .സി. ബി.സി ഐ സമ്മാനിച്ചത്.


 കുടുംബയോഗം പ്രസിഡന്റ് മൈക്കിൾ സിറിയക് മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ  ചെമ്പിളാവ് ചെറുപുഷ്പം പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഫാ.റോബിൻസ് കുഴികോടിൽ മെമെന്റൊയും പൊന്നാടയും നൽകി ആദരിച്ചു. 


രക്ഷാധികാരി ഫാ. വിക്ടർ മറ്റപ്പള്ളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 80 വയസ്സ് കഴിഞ്ഞ മുതിർന്ന വരെയും ഈ വർഷം വിവാഹ ജീവിതത്തിൽ പ്രവേശിച്ചവരെയും വിവാഹത്തിന്റെ  രജത  ജൂബിലി ആഘോഷിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. 


ജോസഫ് എബ്രഹാം കുഴികോടിൽ, ജയ്സൺ ജോസഫ് കുഴികോടിൽ,ജോസ് മനക്കലയ്യാട്ട്,സിസ്റ്റർ എലൈറ്റ് സി എം സി,ബെന്നിച്ചൻ പി ഐ പെരുമ്പള്ളിൽ, എബ്രഹാം ജോർജ് മനക്കലയ്യാട്ട്,തങ്കച്ചൻ പി എം പെരുമ്പള്ളിൽ,  സിസ്റ്റർ ഷെറിൻ പെരുമ്പള്ളിൽ,സിസ്റ്റർ മേരി നിരപ്പേൽ എന്നിവർ 
 പ്രസംഗിച്ചു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments