സ്കൂട്ടർ മോഷണക്കേസുകളിലെ പ്രതി അടൂരിൽ പിടിയിൽ; അറസ്റ്റ് ചെയ്തത് ചിങ്ങവനം പോലീസ്
കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലെ കുറിച്ചി ഭാഗത്തുനിന്ന് സ്കൂട്ടറുകളും മറ്റും മോഷണം നടത്തിയ നിരവധി മോഷണ കേസുകളിലെ പ്രതിയെ അടൂർ പറന്താൽ ഭാഗത്തുനിന്ന് ചിങ്ങവനം പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു.
കുറിച്ചി വില്ലേജിൽ എസ്. പുരം പി.ഒ.യിൽ തിരുവാതിര വീട്ടിൽ ശശിധരന്റെ മകൻ ബിനു എന്ന മൊട്ട ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്.
ചിങ്ങവനം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അജ്മൽഷായുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സുമേഷ്, ഷിബു, സാൽബിൻ, ഹോം ഗാർഡ് ശ്യാം എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലെ കുറിച്ചി ഭാഗങ്ങളിൽ നടന്ന മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അടൂർ പറന്താൽ ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയത്.
വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ മോഷണം കേസുകളിലെ പ്രതിയാണ് പിടിയിലായ ബിനു
70 12 23 03 34




0 Comments