ട്രെയിനില്‍ ഉറക്കെ ഫോണില്‍ പാട്ട് കേട്ടാല്‍ ഇനി മുതൽ പിഴ.......ആവർത്തിക്കുന്നവർക്ക് ആറ് മാസം വരെ തടവുശിക്ഷ….




പൊതു ഇടങ്ങളില്‍ മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും ഉച്ചത്തിലുള്ള സംസാരവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

ട്രെയിൻ യാത്രയിലാണ് പലപ്പോഴും ഇത് വലിയ പ്രശ്നമായി മാറുന്നത്. മൊബൈല്‍ ഫോണുകളില്‍ സ്പീക്കർ മോഡില്‍ പാട്ടുകള്‍ വെയ്ക്കുന്നതും വീഡിയോകള്‍ കാണുന്നതും കാരണം ബുദ്ധിമുട്ടുന്ന റയില്‍വേ യാത്രക്കാർക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തിരി ക്കുകയാണ് സതേണ്‍ റെയില്‍വേ.


ഫോണില്‍ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തില്‍ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിൻ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും.

 

ഇത് ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും..ഇത് സംബന്ധിച്ച്‌ സതേണ്‍ റെയില്‍വേ ഉത്തരവിറക്കി. ഇത് മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും. 


മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയാൻ മറ്റ് റെയില്‍വേ സോണുകള്‍ക്കും മെട്രോ സർവീസുകള്‍ക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 


നിയമപ്രകാരം മെട്രോ റെയിലുകളില്‍ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളില്‍ നിന്ന് പുറത്താക്കാനും സാധിക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments