ഭൂമികയുടെ നൂറ്റി എൺപത്തിയേഴാമത് വിത്തുകുട്ട പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്റി സ്കൂൾ എൻ.എസ്. എസ്. യൂണിറ്റ് 216, എൻ. എസ്. എസ്. സെൽഫ് ഫിനാൻസ് യൂണിറ്റ് എന്നിവയുടെയും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ഫീൽഡ് വർക്ക് വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സഫലമായി.
ലോക ഭക്ഷ്യദിനത്തിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിൽ ഭൂമിക നേറ്റീവ് വിൻഡോയുടെ സമീപം സംഘടിപ്പിച്ച വിത്തുകുട്ട പഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വാ മോഹൻ ഉത്ഘാടനം ചെയ്തു.
പഞ്ചായത്തംഗം മണിക്കുട്ടി സി., ഫാ. ജോഷി മൂക്കൻതോട്ടത്തിൽ സി.എം.ഐ., ബൈജു മണ്ഠപത്തിക്കുന്നേൽ, ബിനിതാ കുര്യാക്കോസ് അഡ്ലിൻ അന്നാ ടോമി, ജോജോ തോമസ് എന്നിവർ പ്രസംഗിച്ചു.
നൂറോളം ഇനങ്ങൾ വിത്തുകുട്ടയിൽ പങ്കുവച്ചു. വീടുകളിൽ നിന്നും കൊണ്ടുവന്ന കൊണ്ടുവന്ന തൈകളുമായി വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും ഭക്ഷ്യദിന സന്ദേശറാലിയായി എത്തി.
വിത്തുകുട്ടയിലേയ്ക്ക് നടീൽ വസ്തുക്കളുടെ പങ്കിടലും അതിൽ നിന്നുള്ള പങ്കെടുക്കലും വിദ്യാർത്ഥികൾക്ക് ജീവിതപാഠശാലയായി മാറി. എബി ഇമ്മാനുവൽ, ഭക്ഷ്യദിന സന്ദേശം നൽകി. സുനിൽകുമാർ വി.സി., അലൻ സിബി, ജൂനൈസ ജുനു എന്നിവർ നേതൃത്വം നൽകി.
70 12 23 03 34






0 Comments