കോന്നിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.



 പത്തനംതിട്ട   കോന്നിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ ജീവനൊടുക്കി. തങ്കപ്പൻ (65), ഓമന (60) ദമ്പതികളാണ് മരിച്ചത്. 

 വീട്ടിലെ കിടപ്പുമുറിയിൽ വിഷം കഴിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തുന്നത്. ദമ്പതികൾ തനിയെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. അയൽവാസികളാണ് ഇവരെ വിഷം കഴിച്ച് ബോധരഹിതനായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.  


 ഉടൻതന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവർക്കും ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഈ മകൻ മരണപ്പെട്ടുവെന്നാണ് വിവരം. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments