ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിച്ചു
ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും മുതിർന്ന പൗരന്മാരെ ആദരിച്ചു.
ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും ഏറ്റവും മുതിർന്ന അംഗത്തെ അവരവരുടെ വസിധിയിൽ എത്തി ആദരിക്കുകയും അവരുടെ ക്ഷേമവും ആവശ്യങ്ങളും സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
മുതിർന്ന പൗരന്മാരുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും അവർക്ക് അർഹമായ പരിഗണനയും പിന്തുണയും നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടർന്നും ശക്തമാക്കുമെന്ന് പ്രസിഡന്റ് റൂബി ജോസ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം വികസന സമിതി ചെയർപേഴ്‌സൺ കുമാരി ഗോപിക, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് സിറിയക്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ജോർജ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾളായ ആലിസ് ജോയ് , ചാക്കോ താന്നിയാക്കൽ, എൻ. കെ ശശികുമാർ, പുഷ്പാ ചന്ദ്രൻ, പ്രസിധാ പ്രഭാകരൻ,ലിൻസി രാജു, ജാൻസി ജോസ്, ബിബിൻ മനുവൽ, റോഷൻതോമസ് , ഗ്രാമഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
70 12 23 03 34





0 Comments