കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പാലാ മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ആഘോഷം നടത്തി.
രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിനു മുന്‍പില്‍ പ്രൊഫ. തോമസ് വി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി പുഷ്പാഞ്ജലിക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് അഡ്വ. എ.എസ് തോമസിന്റെ അധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.
അഡ്വ. ചാക്കോ തോമസ്, കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടൂപറമ്പില്‍, സെക്രട്ടറി കെ.ഒ. വിജയകുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സെബാസ്റ്റ്യന്‍ പനയ്ക്കല്‍, അഡ്വ. ബിനു പുളിക്കക്കണ്ടം, മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, സന്തോഷ് മണര്‍കാട്ട്, കെ.റ്റി തോമസ് കിഴക്കേക്കര, സാബു എബ്രഹാം, വി.സി. പ്രിന്‍സ്, പി.ജെ. ജോണി, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, ഷൈനി തോമസ് പൊറ്റോടത്തില്‍, ജോമോന്‍ ഓടയ്ക്കല്‍, തോമസ് താളനാനി, രാജേന്ദ്രബാബു ഭരണങ്ങാനം തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.





0 Comments