സഹകാരികൾക്കും സഹകരണ ബാങ്ക് ജീവനക്കാർക്കും വിദഗ്ദ്ധ പരിശീലനം.
സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളെ സമർഥമായി മറികടക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ മീനച്ചിൽ അഗ്രിക്കൾച്ചറൽ ഇപ്രൂവ്മെന്റ് കോ ഓപറേറ്റിവ് സൊസൈറ്റി വിദഗ്ദ്ധ പരിശീലനം നല്കി.
സഹകരണ സൊസൈറ്റികളുടെ ഡയറക്ടർ ബോർഡ് മെമ്പർമാരും ജീവനക്കാരും ആണ് പങ്കെടുത്തത്.
വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാനും ബെസ്റ്റ് ബാങ്ക് ടെയ്നർ അവാർഡ് ജേതാവുമായ അഡ്വക്കറ്റ് എസ് ജയസൂര്യൻ ആണ് ക്ലാസ്സുകൾ നയിച്ചത്.
സൊസൈറ്റി പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. എൻ ഗോപകുമാർ ഇല്ലിക്കത്തൊട്ടിയിൽ സ്വാഗതവും സിമി എസ് നായർ കൃതജ്ഞതയും പറഞ്ഞു.
70 12 23 03 34






0 Comments