ഇടുക്കി ജില്ലയിലെ കരിമണലിൽ പെൺകുട്ടിയെ കൊന്ന് കത്തിച്ച കേസിൽ ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരൻ നിഖിൽ സതീഷ് അറസ്റ്റിലായി.
മൃതദേഹം മറവ് ചെയ്യാൻ പ്രതിയെ സഹായിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുൻപ് ഇടുക്കി പാമ്പളക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ, മരിച്ചത് തമിഴ്നാട് സ്വദേശിയായ ഒരു പെൺകുട്ടിയാണെന്നും, ബോഡിനായ്ക്കന്നൂർ സ്വദേശിയായ നിഷാന്ത് എന്ന യുവാവ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തുകയായിരുന്നു.
ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കുകയും പിന്നീട് മൃതദേഹം കത്തിക്കുകയുമായിരുന്നു.
കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായാണ് 18 കാരനായ നിഖിൽ സതീഷിനെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്താനും മൃതദേഹം ഒളിപ്പിക്കാനും നിഖിൽ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികളെ ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
70 12 23 03 34





0 Comments