അങ്കണവാടി ജീവനക്കാർ ലോക് ഭവൻ മാർച്ചും ധർണയുംനടത്തി


അങ്കണവാടി ജീവനക്കാർ ലോക് ഭവൻ മാർച്ചും ധർണയുംനടത്തി

അങ്കണവാടി ജീവനക്കാരുടെ കേന്ദ്ര വിഹിതം ഓണറേറിയം വർധിപ്പിക്കുക, സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക, പെൻഷനും ഗ്രാറ്റുവിറ്റിയും അനുവദിക്കുക, ഒറ്റത്തവണയായി ഓണറേറിയം നൽകുക,  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലോക് ഭവൻ മാർച്ചും ധർണയും നടത്തി.


  പി.പി. സുനീർ എം.പി. ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും ജീവനക്കാർക്ക് മാന്യമായ വേതനവും ആനുകൂല്യങ്ങളും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നുംഅദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി. മുൻ എം.പി. ഡോ.എ.നീലലോഹിതദാസ് മുഖ്യപ്രഭാഷണം നടത്തി. 


വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ, ,കവിതാ സന്തോഷ്, പി.പി. അനിൽകുമാർ, ഷാലി തോമസ്,  വി. ഓമന,മിനി സെബാസ്റ്റ്യൻ, ടി.പി. ബീന, വി.എൻ.ശ്യാമളാ ദേവി, പി.കെ. ഉഷാകുമാരി, ഷാലി ജോസ്, ആൻസി ജോസഫ്, ഷാന്റി ജെയിംസ്,, അൽഫോൻസ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.


 ഭാരവാഹികളായ പൊന്നമ്മ തങ്കച്ചൻ, ദീപ എസ്.നായർ, ബി.രേണുക,എസ്. ഗീത, സി.സി. ശാന്തമ്മ, എം.പി. ജലജാമണി,   എ.എസ്. ലൈലാ ബീവി, ആലി അഗസ്റ്റിൻ,പി.ബി. ലീലാമ്മ,സീന ശിവൻ, മിനി മാത്യു,സാറാമ്മ ജോൺ, എം.എ. സജു, കെ.സിന്ധു,പ്രീയാ വിജയൻ, അന്നമ്മ ജോസഫ്, ഇ.ഡി. ത്രേസ്യ, എം.പി. വത്സമ്മ എന്നിവർ നേതൃത്വം നൽകി. മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് അങ്കണവാടി ജീവനക്കാർ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments