ഭര്‍ത്താവ് പിന്നിലേക്ക് എടുത്ത കാര്‍ ഇടിച്ച് ഭാര്യ മരിച്ചു
കിടങ്ങൂര്‍ പട്ടേരില്‍ ശോഭനകുമാരി (66)ആണ് മരിച്ചത്.
കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂള്‍ റിട്ട.പ്രഥമാധ്യാപിക ആയിരുന്നു. വാഹനത്തിന് അടിയില്‍ പെട്ട ശോഭനാകുമാരിയെ സമീപവാസികള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു ആയിരുന്നു അപകടം.

യാത്ര പോയ ശേഷം മടങ്ങിയെത്തുമ്പോള്‍ വീട്ടമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്. ശോഭനാകുമാരി വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം ഭര്‍ത്താവ് മുരളീധരന്‍ പിള്ള വാഹനം പാര്‍ക്കു ചെയ്യുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍പ്പോര്‍ച്ചിന്റെ തൂണിലും വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിതുന്ന ജിപ്പിലും പോര്‍ച്ചിന് സമീപം നില്‍ക്കുകയായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനടിയില്‍ പെട്ടാണ് ശോഭനാ കുമാരി മരണമടഞ്ഞത്.കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ശോഭനാകുമാരിയുടെ മക്കള്‍ : ശുഭലക്ഷ്മി, സുജലക്ഷ്മി.
മരുമക്കള്‍ :അജിത്, പ്രവീണ്‍.
സംസ്‌കാരം പിന്നീട്.
70 12 23 03 34




0 Comments