കോട്ടയത്ത് യുവാവിനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 

കോട്ടയം കൊല്ലാട് പാടശേഖരത്തിന് സമീപമുള്ള വീടിനുള്ളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലാലു എന്നയാളാണു മരിച്ചത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറയുന്നു. 


കോട്ടയം മലമേല്‍ക്കാവ് ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലാണു മൃതദേഹം കണ്ടത്. മരിച്ച ലാലു വീടിന്റെ ഉടമയുടെ സുഹൃത്താണ്. ഇവര്‍ രണ്ടുപേരും ഇവിടെ മദ്യപാനത്തിനായി പതിവായി എത്താറുണ്ടായിരുന്നു. 


മരണത്തില്‍ അസ്വഭാവികത ഉള്ളതായി സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. 


പോലീസ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടു പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments