ഗാന്ധി ജയന്തി ദിനത്തിൽ പാലായിൽ സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ സംരക്ഷണ സംഗമം നടന്നു.
ളാലം ജംഗ്ഷനിൽ നടന്ന സംഗമം സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു.
ജില്ല കൗൺസിൽ അംഗങ്ങളായ അഡ്വ പി ആർ തങ്കച്ചൻ, അഡ്വ സണ്ണി ഡേവിഡ്, കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, മണ്ഡലം എക്സിക്യൂട്ടീവ് അംഗം സിബി ജോസഫ്, ടോമി മാത്യു,
ആർ വേണുഗോപാൽ, പി കെ രവികുമാർ, കെ ബി അജേഷ് എന്നിവർ പ്രസംഗിച്ചു.
സലിൻ റ്റി ആർ, കെ എസ് മോഹനൻ, സി റ്റി സജി, കെ ബി സന്തോഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
70 12 23 03 34





0 Comments