കെ. എം. ചാണ്ടി അനുസ്മരണ പ്രഭാഷണം 5 ന് പാലായിൽ ....


കെ. എം. ചാണ്ടി അനുസ്മരണ പ്രഭാഷണം 5 ന് പാലായിൽ ....

 സ്വാതന്ത്ര്യ സമര സേനാനിയും സംശുദ്ധ പൊതു പ്രവർത്തകനുമായിരുന്ന  പ്രൊഫ. കെ. എം ചാണ്ടിയുടെ സ്മരണക്കായി  പ്രൊഫ. കെ.എം. ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ പ്രഭാഷണം 5 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.


 "അഴിമതിക്കെതിരെ പൊതുജന പ്രതിരോധ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ  ഇടതുപക്ഷ രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ജോസഫ് സി . മാത്യു പ്രഭാഷണം നടത്തും. 

പ്രഫ: കെ. എം ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ഡോ: സിറിയക് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. 


36 വർഷത്തെ നിയമ പോരാട്ടത്തിലൂടെ ടോമിൻ തച്ചങ്കരിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുപ്പിച്ച് ശിക്ഷ വാങ്ങി കൊടുത്ത അലക്സാണ്ടർ കുരുവിള കരുവേലിത്തറയേയും, ബോബി കുരുവിള കരുവേലിത്തറയേയും ചടങ്ങിൽ ആദരിക്കും. പാലാ ഇലവുങ്കൽ കുടുംബാംഗമായ ലില്ലി ജോസഫിന്റെ മക്കളാണ്.


വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. ജയിംസ് കുര്യൻ, സെക്രട്ടറി കെ.സി. സിബി, ജോർജ് ജോസഫ് കിഴക്കയിൽ എന്നിവർ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments