മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലായിൽ ചൂട്ടുകറ്റ പന്തമാക്കി കേരള കോൺഗ്രസ്.....



മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലായിൽ  ചൂട്ടുകറ്റ പന്തമാക്കി കേരള കോൺഗ്രസ്.....


കോടിക്കണക്കിന് വോട്ടർമാരെ എസ്.ഐ.ആറിന്റെ പേരിൽ വെട്ടി നീക്കി ഇന്ത്യൻ ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ഭാരതത്തിലെ  ജനാധിപത്യവും മതേതരത്വവും നിലനിർത്താനായി രാജ്യത്തെ ജനങ്ങൾ ഒരുമിച്ച്  പോരാടണമെന്നും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം.


 ഇന്ത്യ മുന്നണിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ്  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചൂട്ടുകറ്റ തീപ്പന്തമാക്കി  പാലായിൽ നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  


നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു .
പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ :ജയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. 

 സംസ്ഥാന വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൻ, തോമസ് ഉഴുന്നാലിൽ, ജെയിംസ് തെക്കേൽ, ഡോ. സി.കെ ജെയിംസ് , 


ജോഷി വട്ടക്കുന്നേൽ, ജോഷി കുമ്പളത്ത്, ജോസ് വടക്കേക്കര, ജിമ്മി വാഴംപ്ലാക്കൽ, അഡ്വ. ജോസ് ആനക്കല്ലങ്കൽ,  അഡ്വ: എബ്രഹാം തോമസ്, ബിജു വരിക്കാനിൽ, ഷൈലജ രവീന്ദ്രൻ, ജോസ് പ്ലാശനാൽ, ഷേയ്സ് വാഴയിൽ,ഡിജു സെബാസ്റ്റ്യൻ,എപ്പച്ചൻ ഉഴുന്നാലിൽ, 


ജോയ്സ് പുതിയാമഠം ,എ.എസ്‌ സൈമൺ, സണ്ണി പാറക്കുടിയിൽ,ബോബി മൂന്നുമാക്കൽ, കുട്ടിച്ചൻ ചവർനാനിക്കൽ, ടോം കണിയാശേരി, ജസ്റ്റിൻ പാറപ്പുറത്ത്, റോയ് കല്ലാച്ചേരിയിൽ, ജോമോൻ ശാസ്താംപറമ്പിൽ, ക്രിസ്റ്റിൻ ജോൺസൺ, സുനിൽ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments