കാഞ്ഞിരമറ്റത്ത് കുടുംബക്കൂട്ടായ്മാ വാർഷികം
കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിലെ കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. 19-ാം വാർഡായ"തിരുകുടുംബ "കൂട്ടായ്മയുടെ വാർഷികം നാളെ ( 2026 ഒക്ടോബർ 20-ാം തീയതി ) നടത്തപ്പെടുകയാണ്.
വൈകിട്ട് അഞ്ചരയ്ക്ക് ജോസ് മാത്യു (കൊച്ചേപ്പ്) തോലാനിക്കലി ന്റെ വസതിയിൽ ചേരുന്ന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം വികാരി ഫാ. ജോസഫ് മണ്ണനാൽ നിർവഹിക്കും.
കൂട്ടായ്മ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അസിസ്റ്റൻറ് വികാരി ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത്, സജി നാകമറ്റത്തിൽ, റോബേഷ് തോമസ്, പ്രിൻസ് മണിയങ്ങാട്ട്, ബെസ്റ്റി ഓലിയ്ക്ക തകിടിയിൽ, ബിനു മുടന്തിയാനിയിൽ, മെരിറ്റ് ആലുങ്കൽ, ജെസ്ന ജയ്മോൻ, ആർവിൻ പുന്നയ്ക്കാപ്പള്ളിൽ എന്നിവർ പ്രസംഗിക്കും.
വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ തദവസരത്തിൽ ആദരിക്കുന്നതും മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്. ജോസ് മാത്യു തോലാനിക്കൽ ,ജോസ് ഓലിയ്ക്ക തകിടിയിൽ, ബെന്നി തോലാനിയ്ക്കൽ, ജോസഫ് തോമസ്, ടോമി തോമസ്,ടോമി സിറിയക്, ആൻ സമ്മമാത്യു,
എലിസബത്ത് പ്രിൻസ്,ആനിയമ്മ മാത്യു, സാലി ടോമി, മോളി ജയിംസ്, ഏലിയാമ്മ മത്തായി,എൽസമ്മ ജോസ് ,ആശാ ബെന്നി, മേഴ്സി ഡാന്റീസ്,എമിലിൻ ജോസ് , അഡോൺ ബെന്നി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും . സമ്മേളനാനന്തരം വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.
70 12 23 03 34





0 Comments