പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസും രജിസ്റ്റർ ചെയ്തു..




 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസും രജിസ്റ്റർ ചെയ്തു..

.മറ്റൊരു പെൺകുട്ടി കൂടി മൊഴി നൽകിയതിനെത്തുടർന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുതിയ കേസ് എടുത്തത്. ഇതോടെ വീരമണിക്കെതിരേ മൊഴി നൽകിയ പെൺകുട്ടികളുടെ എണ്ണം 11 ആയി..


.വീരമണിയുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ ശാന്തിയുടെ വീട്ടിൽവെച്ച് വീരമണി പീഡിപ്പിച്ചെന്നാണ് പതിനൊന്നാമത്തെ പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു..


.അതിനിടെ, വീരമണിയുടെ മാനേജർ ശക്തിവേലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽനിന്ന് വീരമണിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ ത്തുടർന്നാണ് നടപടി. ശക്തിവേലിന്റെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിലാണ് വീരമണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. .


.പെൺകുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് അന്വേഷണം നിർണായക ഘട്ടത്തിലെത്തിയത്. വീരമണിക്ക് സഹായം നൽകിയെന്ന ആരോപണത്തിൽ കൂട്ടാളി ശാന്തിയെയും ഭർത്താവ് മഹേന്ദ്ര സിംഹനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികളെ എത്തിച്ചുനൽകിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഡ്രൈവർമാരും പിന്നാലെ പിടിയിലായി. കേസിലെ പ്രതികളെല്ലാം നിലവിൽ ജയിലിലാണ്.


 ഇതിനിടെ, രണ്ടാമത്തെ പോക്സോ കേസുമായി ബന്ധപ്പെട്ട് വീരമണിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും ജയിലിലേക്ക് അയച്ചു. 

 വീരമണിക്കെതിരായ പോക്സോ കേസുകളിൽ എസ്ഐടിയുടെ വിശദമായ അന്വേഷണം തുടരുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം മൊഴികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments