പി.ജെ. ജോസഫിന് അർഹമായ അംഗീകാരം നൽകണം;യു.ഡി.എഫിൽ ഉഭയകക്ഷി ചർച്ച വൈകരുത്: മോൻസ് ജോസഫ്
കേരള കോൺഗ്രസ് ചെയർമാനും യു.ഡി.എഫിലെ മുതിർന്ന നേതാവുമായ പി.ജെ. ജോസഫിന് അർഹമായ അംഗീകാരം സർക്കാരിൽ നിന്നും മുന്നണിയിൽ നിന്നും നൽകണമെന്ന് മന്ത്രിയും, കേരള കോൺഗ്രസ് നേതാവുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
പി.ജെ. ജോസഫിന് ഇന്ന പദവി നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ യു.ഡി.എഫിന്റെ പ്രഥമ കൺവീനറും മുതിർന്ന നേതാവുമായ അദ്ദേഹത്തെ ഭരണരംഗത്ത് ഉചിതമായ സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ നിലപാട്.
യു.ഡി.എഫിൽ ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളുമായി ഭരണപരമായ വിഷയങ്ങളിലും ബോർഡ്/കോർപ്പറേഷൻ പദവികളിലും ചർച്ചകൾ നടത്തേണ്ടതുണ്ട്.
ഇത് തർക്കവിഷയമാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും മുന്നണിയിലെ കൂടിയാലോചനകൾ വൈകാതെ പൂർത്തിയാക്കി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
70 12 23 03 34





0 Comments