കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ (കെ.ഡി.പി) ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ നടത്തി


 കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ (കെ.ഡി.പി) ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.

 കെ.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും നടന്നു.



​പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം. ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. കൃഷ്ണൻ നായർ, ജില്ലാ പ്രസിഡന്റ് ഇൻ ചാർജ് സിജിൻ ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യു.ഡി. മത്തായി, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. രാജൻ, അജിത്ത് മുണ്ടക്കയം, 


കോട്ടയം ബ്ലോക്ക് പ്രസിഡന്റ് അജീഷ് പീറ്റർ, വനിതാ വിഭാഗം ജില്ലാ കൺവീനർ അഞ്ചു രാജേഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ സുധീർ ശങ്കരമംഗലം, വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments