പാലായില്‍ മന്നത്ത് പദ്മനാഭന് സ്മൃതിമണ്ഡപം; ക്ഷേത്ര മാതൃകയില്‍ സ്മാരകം, ജി. സുകുമാരന്‍ നായര്‍ സമര്‍പ്പിക്കും.




സുനില്‍ പാലാ



സാമൂഹിക നവോത്ഥാനത്തിനും സമുദായ പുരോഗതിക്കും രാജ്യശ്രേയസിനുമായി ജീവിതം സമര്‍പ്പിച്ച സമുദായ ആചാര്യന്‍ ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ സ്മരണയ്ക്ക് മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വിപുലമായ സ്മൃതിമണ്ഡപം ഒരുക്കുന്നു.

മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നവതി വര്‍ഷാചരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്മൃതിമണ്ഡപത്തില്‍ മന്നത്ത് പദ്മനാഭന്റെ വെങ്കല പ്രതിമ സ്ഥാപിക്കും.
യൂണിയന്‍ വക പണി പൂര്‍ത്തിയായി വരുന്ന മന്ദിരത്തിന് സമീപമാണ് സ്മൃതിമണ്ഡപം ഒരുക്കുന്നത്. ക്ഷേത്ര മാതൃകയില്‍ നിര്‍മിക്കുന്ന സ്മൃതിമണ്ഡപത്തില്‍ ഏകദേശം രണ്ടര അടി ഉയരമുള്ള മന്നത്ത് പദ്മനാഭന്റെ വെങ്കല പ്രതിമയാണ് സ്ഥാപിക്കുക. പ്രതിമ നിര്‍മാണത്തിന് മാത്രം ഏകദേശം അഞ്ചുലക്ഷം രൂപ ചെലവഴിക്കും.

മന്ദിരത്തിന് പുറത്തുനിന്നുതന്നെ ഭക്തിയോടെയും ആദരവോടെയും പുഷ്പാര്‍ച്ചന നടത്താന്‍ കഴിയുന്ന രീതിയിലാണ് സ്മൃതിമണ്ഡപത്തിന്റെ രൂപകല്‍പ്പന. സമുദായ ആചാര്യന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ സാമൂഹിക നവോത്ഥാന സന്ദേശങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്മൃതിമണ്ഡപം ഒരുക്കുന്നതെന്ന് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായരും സെക്രട്ടറി കെ.എന്‍. സുരേഷ് കുമാറും അറിയിച്ചു. 
നവംബര്‍ അവസാന വാരത്തോടെ വെങ്കല പ്രതിമ മീനച്ചില്‍ താലൂക്ക് യൂണിയനില്‍ എത്തും. തുടര്‍ന്ന് അനുയോജ്യമായ ചടങ്ങുകളോടെ പ്രതിമ സ്മൃതിമണ്ഡപത്തില്‍ സ്ഥാപിക്കും. പ്രതിമ സമര്‍പ്പണ സമ്മേളനത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പങ്കെടുക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments