ടെക്നോളജിയെക്കുറിച്ച് അറിയാൻ ഏറെ താല്പര്യമുള്ളയാളാണ് നടൻ അരവിന്ദ് സ്വാമി.
എഐ ഉപയോഗിച്ചു കൊണ്ട് മൂന്ന് മാസം കൊണ്ട് ഒരു സിനിമ ചെയ്ത് തീർക്കാൻ സാധിക്കുമെന്ന് പറയുകയാണ് അരവിന്ദ്. താൻ അതിനായി സ്ക്രിപ്റ്റുകൾ തയ്യാറാക്കി വച്ചിട്ടുണ്ടെന്നും ഉറപ്പായും അത് ചെയ്യുമെന്നും അരവിന്ദ് സ്വാമി പറഞ്ഞു.
“സിനിമയ്ക്കുള്ളിലെ എഐയെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. സിനിമയെ എഐയുടെ വരവ് ബാധിക്കുമോ എന്ന് നിങ്ങൾ ചോദിച്ചില്ലേ. എനിക്ക് തോന്നിയ കാര്യം പറയാം. ഒരു നാലഞ്ച് സ്ക്രിപ്റ്റ് ഞാൻ ചെയ്ത് വച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ അല്ല, എനിക്ക് സംവിധാനം ചെയ്യാൻ.
അതിനായി എനിക്ക് ആരോടും പോയി ഡേറ്റ് ചോദിക്കണ്ട.ബഡ്ജറ്റ് സംബന്ധിച്ച കാര്യങ്ങൾ ആരോടും ചോദിക്കണ്ട. ആരുടെ അടുത്തും ഒരാവശ്യത്തിനും പോകണ്ട. ഞാൻ എന്റെ മേശപ്പുറത്തിരുന്ന്, കഥാപാത്രങ്ങളെ ക്രിയേറ്റ് ചെയ്ത്, വിശ്വാസയോഗ്യമാക്കി, ഒരു അന്തരീക്ഷവും ക്രിയേറ്റ് ചെയ്ത് ആ അന്തരീക്ഷത്തിനുള്ളിൽ ഷൂട്ട് ചെയ്യുന്നത് പോലെ ചെയ്യാനാകും.
ടെക്നോളജി കുറച്ചുകൂടി വികസിക്കുമ്പോൾ ഇത് യാഥാർഥ്യമാകും.നിങ്ങൾ ശരിക്കും ലൊക്കേഷനിലാണോ അതോ മുറിക്ക് അകത്തിരുന്നാണോ ചെയ്തത് എന്ന വ്യത്യാസം പോലും മനസിലാക്കാൻ പറ്റില്ല. അതിപ്പോൾ വന്നിട്ടുണ്ട്.
പക്ഷേ നമുക്കതിന് പരിധിയുണ്ട്. 8 സെക്കന്റ് അല്ലെങ്കിൽ 12 സെക്കന്റ് ഒക്കെ പറ്റൂ. മൂന്നു മാസം കൊണ്ട് ഒരാൾക്ക് ഒരു മേശപ്പുറത്തിരുന്ന് ഒരു സിനിമ ആദ്യാവസാനം വരെ ചെയ്യാൻ പറ്റും. അതിനോട് താല്പര്യമുണ്ടെങ്കിൽ. വെറും മൂന്ന് മാസം കൊണ്ട് ചെയ്യാൻ പറ്റും”.- ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ അരവിന്ദ് സ്വാമി പറഞ്ഞു. ഉറപ്പായും താൻ അങ്ങനെയൊരു സിനിമ ചെയ്യുമെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേർത്തു.
70 12 23 03 34




0 Comments