തലപ്പലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പനയ്ക്കപ്പാലം അംഗൻവാടിക്കായി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
രമാദേവി കെ.ആർ. സ്വാഗതം ആശംസിച്ച ചടങ്ങിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി അധ്യക്ഷത വഹിച്ചു.
അംഗൻവാടി കെട്ടിടത്തിനായി സ്ഥലം വിട്ടുനൽകിയ രവീന്ദ്രൻ നായർ പരിയാത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ., ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേംജി ആർ., കെ.ആർ രമാദേവി ,വാർഡ് അംഗങ്ങൾ,
ഈരാറ്റുപേട്ട ശിശു വികസന പദ്ധതി ഓഫീസർ (സിഡിപിഒ), മുൻ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. അംഗൻവാടിയിലെ കുട്ടികൾ, അധ്യാപകർ, മാതാപിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
70 12 23 03 34






0 Comments