" ഷോക്കടിപ്പിച്ച് സർക്കാർ; വൈദ്യുതി നിരക്കും സർചാർജും കുത്തനെ കൂട്ടും; പീക്ക് ടൈമും വര്‍ധിപ്പിക്കും


" ഷോക്കടിപ്പിച്ച് സർക്കാർ; വൈദ്യുതി നിരക്കും സർചാർജും കുത്തനെ കൂട്ടും; പീക്ക് ടൈമും വര്‍ധിപ്പിക്കും 

 കേരളത്തെ വീണ്ടും ഷോക്കടിപ്പിച്ച് യുഡിഎഫ് സർക്കാർ. സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധനവിന് വഴിതുറക്കുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വൻ വർധനവ് വരുത്തുന്ന പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു.


 നികുതിഭാരവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക തിരിച്ചടിയാണ് ഈ തീരുമാനം.

അടുത്ത അഞ്ച് വർഷത്തേക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. 


പുതിയ തീരുമാനത്തിലൂടെ വിലക്കയറ്റവും അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധാരണക്കാരുടെ വൈദ്യുതി ബില്ലുകളിൽ വൻ വർധനവാണ് ഉണ്ടാവുക.


കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ വൈകിട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. 


ജോലി കഴിഞ്ഞ് വീടുകളിൽ എത്തുന്ന സാധാരണക്കാർക്ക് അത്യാവശ്യമായ വൈദ്യുതി ഉപയോഗം പോലും വലിയ വില നൽകേണ്ടി വരുന്ന സാഹചര്യമാണ് ഇനിയുണ്ടാവുക. തുടർച്ചയായ വൈദ്യുതി മുടക്കം കൊണ്ട് വലയുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments