ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷ ഭാഗമായി ഇന്നലെ വൈകിട്ട് ഗ്രന്ഥപൂജ തുടങ്ങി. വിവിധ ക്ഷേത്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വച്ചത്.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപത്തില്‍ തൂലികാ പൂജയും തുടങ്ങി. മണ്ഡപത്തില്‍ നൂറുകണക്കിന് ഗ്രന്ഥങ്ങളാണ് പൂജയ്ക്ക് വച്ചിട്ടുള്ളത്. ഇന്നലെ രാത്രി 7 മണിയോടെ വിശേഷാല്‍ സരസ്വതി പൂജ നടന്നു. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പാലാ ളാലം അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി
സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി പറമ്പൂരില്ലം രാജേഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗ്രന്ഥപൂജ തുടങ്ങി.
ചെമ്പിളാവ് പൊന്‍കുന്നത്ത് മഹാദേവ ക്ഷേത്രത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പുസ്തകം പൂജയ്ക്ക് വച്ചു.
കുമ്മണ്ണൂര്‍ തൃക്കയില്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രം ഇടനാട് പേണ്ടാനംവയല്‍ ശ്രീബാലഭദ്രാ ക്ഷേത്രം രാമപുരം നാലമ്പലങ്ങള്‍, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പാലാ മുരിക്കുംപുഴ ദേവീക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ഭഗവതി ക്ഷേത്രം, പാലാ തെക്കേക്കര ഗുരുദേവക്ഷേത്രം, കിടങ്ങൂര്‍ മഹാഗണപതി ക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്നലെ വൈകിട്ട് ഗ്രന്ഥപൂജ ആരംഭിച്ചു.






0 Comments