കോട്ടയത്ത് ആധുനിക ആധാര്‍ സേവാ കേന്ദ്രം തുറന്നു.



കോട്ടയം ജില്ലയിലെ ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) കോട്ടയത്ത് ആധുനിക ആധാര്‍ സേവാ കേന്ദ്രം തുറന്നു.


 തിരുനക്കര ശ്രീനിവാസ അയ്യര്‍ റോഡിലെ  പുതിയ കേന്ദ്രം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ആധാര്‍ എന്‍ റോള്‍മെന്റ്, ഡെമോഗ്രാഫിക്-ബയോമെട്രിക് അപ്ഡേറ്റുകള്‍, പരാതി പരിഹാരം തുടങ്ങി ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും. 


 സംസ്ഥാനത്തെ അഞ്ചാമത്തെ ആധാര്‍ സേവാ കേന്ദ്രമാണിത്. കേരളത്തിൽ ഒന്‍പതു കേന്ദ്രങ്ങള്‍കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത യുഐഡിഎഐ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ പറഞ്ഞു. 


 സെക്ഷന്‍ ഓഫീസര്‍ സോഫ്ജി എസ്. ഭദ്രന്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ സംഗീത് സോമന്‍,  കെ.എ. നവീന എന്നിവരും സന്നിഹിതരായി. മുന്‍കൂട്ടി ഓണ്‍ലൈനില്‍ അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്ത ശേഷം ആധാര്‍ സേവനത്തിനായി ഈ കേന്ദ്രത്തിൽ എത്തുന്നതിനും സൗകര്യമുണ്ട്. ബുക്കിംഗ് ലിങ്ക് -https://bookappointment.uidai.gov.in







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments