വിവാഹവാഗ്ദാനം നൽകി 15 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവ്.
മലയിൻകീഴ് സ്വദേശി അനുരാജിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 70,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
തിരുവനന്തപുരം തച്ചോട്ടുകാവിലെ വാടകക്കെട്ടിടത്തിലായിരുന്നു അനുരാജ് താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ വിധി. അമ്മ മരിച്ച പെൺകുട്ടി മുത്തശ്ശിയുടെയും മുത്തച്ഛന്റെയും സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.
കേസിലെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.
70 12 23 03 34




0 Comments