രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28 ന് കേരളത്തിലെത്തും.



 ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28 ന് കേരളത്തിലെത്തും. 

  400ലേറെ ഓഫിസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 

 

 നാവികസേനയിലെ കമ്മിഷൻഡ് ഓഫിസർമാരായി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായ ‘ഷിപ്പിങ് ഓഫ് സ്ട്രൈപ്സ്’ ചടങ്ങാണ് പ്രധാന ആകർഷണം. പരിശീലനം പൂർത്തിയാക്കി നാവികസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിതരാകുന്ന ഘട്ടമാണിത്. 

 മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പരേഡ് തത്സമയം കാണാനാകും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments