കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പതാകദിനം ആചരിച്ചു.



കോൺഗ്രസ് (എസ്) എൻസിപി (എസ്) എന്നീ പാർട്ടികൾ പുതിയതായി ലയിച്ച് ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും നവംബർ 11 പാർട്ടിയുടെ പതാകദിനമായി ആചരിച്ചു. 


കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പാലായിൽ പതാകദിനം ആചരിച്ചു. പാർട്ടി പതാക നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. ബേബി ഊരകത്ത് ഉയർത്തി. 


തുടർന്ന് നടന്ന സമ്മേളനം ജില്ലാ പ്രസിഡൻറ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു. 


സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൈലാടൂർ, ജോസ് കുറ്റിയാനിമറ്റം, മനു മാത്യു പാലാ, മനു വി ജെ എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments