ആക്രി മാത്രമല്ല, പുത്തൻ ബാറ്ററി കണ്ടാലും വിടില്ല; തമിഴ്നാട് സ്വദേശി പിടിയിൽ

Yes Vartha Crime Bureau






വീട്ടിൽ സൂക്ഷിച്ചിരുന്ന ബാറ്ററി മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ കടത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. 

തമിഴ്നാട് തിരുനെല്‍വേലി സ്വദേശി  കാർത്തിക് (34) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കഴിഞ്ഞ ദിവസം കടുത്തുരുത്തി ഇരവിമംഗലം ഭാഗത്തുള്ള മനോജ് വർഗീസ് എന്നയാളുടെ വീട്ടിൽ ആക്രി സാധനങ്ങൾ ചോദിച്ചു ചെല്ലുകയും ആക്രിസാധനങ്ങൾ എടുക്കുന്ന കൂട്ടത്തിൽ വീട്ടിൽ  ചാർജ് ചെയ്യാൻ വച്ചിരുന്ന 3000 രൂപ വില വരുന്ന ബാറ്ററിയും  മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. 






പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പെരുവയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾ കഴിഞ്ഞ ആറ് വർഷക്കാലമായി പെരുവയിൽ ആക്രി കച്ചവടവുമായി സ്ഥിരതാമസമാണ്. ഇയാളുടെ വീട്ടിൽ നിന്നും മോഷണം പോയ ബാറ്ററിയും പോലീസ് കണ്ടെടുത്തു. 


കടുത്തുരുത്തി സ്റ്റേഷൻ എസ്.ച്ച്.ഒ. സജീവ് ചെറിയാൻ, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, സജിമോൻ എസ്.കെ , ജയകുമാർ, സി.പി.ഒ മാരായ ദീപു, ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments