യെസ് വാർത്താ ക്രൈം ബ്യൂറോ
യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. വാഴൂർ ചാമംപതാൽ വേങ്ങത്താനം മനോജ് വി. എ (38) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം തന്റെ അയൽവാസിയുടെ വീട്ടിൽ പഞ്ചായത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വന്ന ഹരിത കർമ്മ സേനാംഗമായ യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
0 Comments