നാളെ 2 ന് കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതൃ സമ്മേളനം ചേരും.
2.30 ന് നടക്കുന്ന കവിയരങ്ങ് ഡോ. എ. കെ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. 3-ന് നടക്കുന്ന സെമിനാറിൽ "ഗാന്ധിസത്തിന്റെ കാലിക പ്രസക്തി" എന്ന പ്രബന്ധം ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് അവതരിപ്പിക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
സംസ്ക്കാര വേദി പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. അന്തർദേശീയ തലത്തിൽ വേദി നടത്തിയ ഗാന്ധി ക്വിസ് മത്സര വിജയികളായ നന്ദന ലക്ഷ്മി , അർച്ചന ജെയിംസ് , ഇഷാന ഫാത്തിമ , അദ്വൈത് എം. പ്രശാന്ത് , ആനന്ദ് ജോ നെടുംങ്കല്ലേൽ , ആദർശ് ആർ.എ , ഫേബാ ബിനോയി , റോൺ ജെയിംസ് എന്നിവർക്ക് തോമസ് ചാഴിക്കാടൻ എം.പി സമ്മാന വിതരണം നിർവഹിക്കും.
0 Comments