പാലായിൽ ഇറച്ചിക്ക്, അമ്പമ്പോ എന്തൊരു വില ..... !!! പരാതി ഉയർന്നപ്പോൾ ഇറച്ചി വിൽപ്പനക്കാരുടെ അടിയന്തിര യോഗം ഇന്ന് രാവിലെ വിളിച്ച് നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം
പാലായിൽ മാംസ ഉപഭോഗം (കോഴി, ആട്, പോത്ത് , പന്നി ,താറാവ്) കൂടുതലാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ സമീപ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ മാംസവില കൂടുതലാണെന്ന പരാതികൾ നിരവധിയായി ലഭിച്ചതായി പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം വെളിപ്പെടുത്തുന്നു .
ഈ സാഹചര്യത്തിൽ, ഇന്ന് രാവിലെ 11 മണിക്ക് ചെയർപേഴ്സന്റെ ചേംബറിൽ മാംസക്കട ഉടമകളുടെ ഒരു അടിയന്തിര യോഗം വിളിച്ചിട്ടുണ്ടെന്നും ദിയാ ബിനു പറഞ്ഞു.





0 Comments