ക്ഷേത്രോത്സവത്തിനിടയിലേക്ക് കാട്ടാനകളെത്തിയത് പരിഭ്രാന്തി പരത്തി....മേളക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു…



 ക്ഷേത്രോത്സവത്തിനിടയിലേക്ക് കാട്ടാനകളെത്തിയത് പരിഭ്രാന്തി പരത്തി. ചാലക്കുടി വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലേക്കാണ് കാട്ടാനകൾ വന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാത്രി കാവടിയാട്ടം നടക്കുന്നതിനിടെയാണ് രണ്ട് കാട്ടാനകൾ മേളക്കാർക്കിടയിലേക്കെത്തിയത്. ആനകൾ വന്നതോടെ മേളക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. 

 എന്നാൽ കാട്ടാനകൾ കൂടുതൽ പ്രശ്നമുണ്ടാക്കാതെ കാവടിക്കടുത്ത് വച്ച് എണ്ണപ്പന തോട്ടത്തിലേക്ക് ഇറങ്ങി പോയതിനാൽ വൻ അപകടം ഒഴിവായി. ഉത്സവത്തിൽ പങ്കെടുക്കാനായി നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments