ഓടക്കുഴല്‍ പുരസ്‌കാരം ഇ പി രാജഗോപാലിന്



 2025ലെ ഓടക്കുഴല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമര്‍ശകന്‍ ഇ പി രാജഗോപാലിനാണ് പുരസ്‌കാരം. 2021 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ‘ഉള്‍ക്കഥ’ എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 


 സാഹിത്യനിരൂപകനും വിമര്‍ശകനും നാടകകൃത്തുമാണ് ഇപി രാജഗോപാലന്‍. കാസര്‍കോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018-ല്‍ കക്കാട്ട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമാണ്. പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2006-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 


 ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപീകരിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. 1968 മുതല്‍ മലയാളത്തിലെ മികച്ച സാഹിത്യ കൃതികള്‍ക്ക് ട്രസ്റ്റ് നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. മഹാകവിയുടെ


 ചരമവാര്‍ഷിക ദിനമായ 2026 ഫെബ്രുവരി 2-ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കും. ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും ട്രസ്റ്റ് പ്രസിഡന്റുമായ സി രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments