"ഞങ്ങൾ കൊടുംകള്ളനെ പിടിച്ചു ..... അയാളുടെ ഫോണിൽ നിങ്ങളുടെ നമ്പറുണ്ട് .....കാര്യം തുറന്നു പറഞ്ഞില്ലെങ്കിൽ ..... " "കട്ടപ്പന എസ്. ഐ. " ചമഞ്ഞ് പാലാ സ്വദേശിയും കാൻസർ രോഗിയുമായ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി.... വീട്ടമ്മ പാലാ ഡിവൈ. എസ്.പി. യ്ക്ക് നൽകിയ പരാതിയിൽ പൊലീസ് അടിയന്തിര അന്വേഷണം ആരംഭിച്ചു


"ഞങ്ങൾ കൊടുംകള്ളനെ പിടിച്ചു ..... അയാളുടെ ഫോണിൽ നിങ്ങളുടെ നമ്പറുണ്ട് .....കാര്യം തുറന്നു പറഞ്ഞില്ലെങ്കിൽ ..... " 

"കട്ടപ്പന എസ്. ഐ. " ചമഞ്ഞ് പാലാ സ്വദേശിയും  കാൻസർ രോഗിയുമായ  വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി.... വീട്ടമ്മ പാലാ ഡിവൈ. എസ്.പി. യ്ക്ക് നൽകിയ പരാതിയിൽ പൊലീസ് അടിയന്തിര അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ഇന്നലെ രാത്രി 8.30 ന് ശേഷമാണ് വീട്ടമ്മയ്ക്ക് "കട്ടപ്പന എസ് ഐ. " യുടെ കോൾ വന്നത്. കിഷോർ എന്ന കൊടും കള്ളനെ തങ്ങൾ പിടിച്ചിട്ടുണ്ടെന്നും അയാളുടെ ഫോണിൽ  വീട്ടമ്മയുടെ ഫോൺ നമ്പർ കണ്ടെന്നും എന്താണ് കള്ളനുമായി ബന്ധമെന്ന കാര്യം തുറന്നു പറഞ്ഞില്ലെങ്കിൽ പ്രശ്നമാകും  എന്നുമായിരുന്നു
 "എസ്. ഐ. " യുടെ ഭീഷണി. 

കിഷോർ എന്ന ആളെ തനിക്ക് അറിയുകയേ ഇല്ല എന്ന് വീട്ടമ്മ ആണയിട്ടു പറഞ്ഞപ്പോൾ വീട്ടമ്മയുടെ നാടും വീടും കുടുംബ പശ്ചാത്തലവുമൊക്കെ തിരക്കാനുള്ള തത്രപ്പാടിലായി "എസ്. ഐ. "

തങ്ങളുടെ അടുത്താണ് പാലാ പൊലീസ് സ്റ്റേഷൻ എന്നും എല്ലാ വിവരവും അവിടെ പറഞ്ഞു കൊള്ളാമെന്നും വീട്ടമ്മ പറഞ്ഞപ്പോൾ
 " ഇന്ന്തന്നെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചെന്ന്  വിവരം കൊടുക്കണം " എന്നായിരുന്നു "കട്ടപ്പന എസ്. ഐ. " യുടെ  നിർദ്ദേശം!!

എന്തായാലും ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തി
 "കട്ടപ്പന എസ്. ഐ. " 
വിളിച്ച ഫോൺ നമ്പർ സഹിതമാണ് വീട്ടമ്മ പാലാ ഡിവൈ എസ് പി. യ്ക്ക് പരാതി നൽകിയിട്ടുള്ളത്.
ഈ നമ്പർ ട്രൂ കോളറിൽ വന്നത് "കൃഷ്ണകുമാർ ഗുരുവായൂർ " എന്ന പേരിലാണ് .

ഇതേ സമയം താൻ ഇങ്ങനെ ഒരു കോൾ വിളിച്ചിട്ടേയില്ലെന്ന് കട്ടപ്പന എസ്. ഐ. പറഞ്ഞു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments