കടനാട് ചെക്കുഡാമിൽ ഇനി കുഞ്ഞങ്കൻ്റെ വള്ളത്തിൽ സവാരി ചെയ്യാം. കടനാട് തച്ചു കുളത്തിൽ തങ്കച്ചൻ എന്ന കുഞ്ഞങ്കൻ സ്വന്തമായി നിർമിച്ച "തച്ചുകുളം "ചുണ്ടൻ ഇന്നലെ നീറ്റിലിറക്കി.
കുഞ്ഞങ്കൻ മൂന്നു ദിവസം കൊണ്ടാണ് ഈ ചുണ്ടൻ വള്ളം നിർമിച്ചത്. വീപ്പയും സ്ക്വയർ പൈപ്പും ഉപയോഗിച്ചായിരുന്നു നിർമാണം. 12 അടി നീളവും 2 അടി വീതിയും ഈ ചുണ്ടൻവള്ളത്തിനുണ്ട്. 30 കിലോ തുക്കമുണ്ട്. രണ്ടു പേർക്ക് സുഖമായി സവാരി നടത്താം.
വീഡിയോ ഇവിടെ കാണാം 👇👇👇
മേസ്തിരിപ്പണിക്കാരനായിരുന്ന കുഞ്ഞങ്കൻ ഇപ്പോൾ കടനാട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.
സൈക്കിൾ അഭ്യാസിയായ കുഞ്ഞ ങ്കൽ മുമ്പ് വെള്ളത്തിലൂടെ സൈക്കിൾ ഓടിച്ച് ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സൈക്കിളിൽ വീപ്പ കെട്ടി ഹെലിക്കോപ്റ്റർ രൂപത്തിലാക്കി വെള്ളത്തിലിറക്കും. സൈക്കിളിൽ കയറുമ്പോൾ ബാക്ക് വീൽ താഴും പിന്നെ സൈക്കിൾ ചവിട്ടുമ്പോൾ മുന്നോട്ടു പോകും.
ജനുവരി 14 മുതൽ 20 വരെ കടനാട് ചെക്കുഡാമിൽ നടക്കുന്ന കുട്ടവഞ്ചി ജലോത്സവത്തിൻ്റെ പൈലറ്റായി കുഞ്ഞങ്കൻ താൻ സ്വന്തമായി നിർമിച്ച ചുണ്ടൻ വള്ളത്തിൽ ഉണ്ടാവും.





0 Comments