ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ മഞ്ഞപ്ലാക്കൽ നിർവ്വഹിച്ചു.
സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടി കോർപ്പ് റിട്ട. പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയൽ ക്ലാസ്സ് നയിച്ചു. ക്ലാസ്സിൻ്റെ തുടർച്ചയായി കൃഷിയിട പരിശീലനവും നടന്നു.
പന്ത്രണ്ട് ക്ലാസ്സുകൾ ഉൾപ്പെടുന്ന പരിശീലനത്തിൻ്റെ ഭാഗമായി കർഷകർക്ക് സർട്ടിഫിക്കറ്റും നൽകും. കെ.ഇ.ക്ലമൻ്റ്, എബി പൂണ്ടിക്കുളം, നോബിൾ മടിയ്ക്കാങ്കൽ, ജോജോ തോമസ് എന്നിവർ പ്രസംഗിച്ചു.






0 Comments