കുറവിലങ്ങാട് പഞ്ചായത്തിലെ ആദ്യ പൊതു കളിസ്ഥലം ഉദ്ഘാടനത്തിനു ഒരുങ്ങി. നസ്രത്തു ഹിൽ ഭാഗത്തു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച മിനി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം (നസ്രത്ത്ഹിൽ സ്പോർട്ടിങ് ഗ്രൗണ്ട്) നാളെ നാടിനു സമർപ്പിക്കും.





ബിനീഷ് രവി

കുറവിലങ്ങാട് പഞ്ചായത്തിലെ 1,11,12,14 വാർഡുകൾ ചേരുന്ന നസ്രത്തുഹിൽ ഡി പോൾ ഹൈസ്‌കൂളിന് സമീപം ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലത്താണ് കളിക്കളം നിർമ്മിച്ചിരിക്കുന്നത്. ഭാഗത്തു ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 9 ലക്ഷം രൂപ മുടക്കി പുതിയ മൈതാനം നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നിർമ്മാണം.

കുറവിലങ്ങാട് ഗ്രാമത്തിനു പൊതു കളിസ്ഥലം എന്ന ആവശ്യം ഇതോടെ യാഥാർഥ്യമായി. ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ,  ബാഡ്മിന്റൻ മത്സരങ്ങൾക്കും, പരിശീലനത്തിനും അനുയോജ്യമായ രീതിയിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം. വൈകുന്നേരങ്ങളിൽ രാത്രി വൈകിയും കളിക്കാൻ ഫ്ലഡ് -ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്... 

ഗ്രൗണ്ടിന്റെ തുടർ പരിചരണത്തിനായി നസ്രത്തുഹിൽ സ്പോർട്ടിങ്ങ് ക്ലബ് എന്ന പേരിൽ ക്ലബ് രൂപീകരിക്കുകയും യുവജന ക്ഷേമ ബോർഡിൽ അഫിലിയേഷൻ എടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൗണ്ടിന്റെ തുടർപരിപാലനവും മേൽനോട്ടവും നസ്രത്തുഹിൽ സ്പോർട്ടിങ്ങ് ക്ലബിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. . ദിവസവും വൈകിട്ട് 4മുതൽ 6 വരെ വിദ്യാർഥികൾക്കും 6 മുതൽ 8 വരെ യുവജനങ്ങൾക്കും 8 മുതൽ മുതിർന്നവർക്കും മൈതാനം പ്രയോജനപ്പെടുത്താം.




നസ്രത്ത്ഹിൽ സ്പോർട്ടിങ് മൈതാനം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന്  ഞായറാഴ്ച വൈകുന്നേരം 5.30ന് തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിക്കും. ഒളിംപ്യൻ മനോജ് ലാൽ മുഖ്യാതിഥിയാകും. 



സ്പോർട്ടിങ് ക്ലബ് ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎയും ഫ്ലഡ്‌ലിറ്റ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയും നിർവഹിക്കുമെന്നു ബ്ലോക്ക് പഞ്ചയായത്ത് വികസനകര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി. സി. കുര്യൻ അറിയിച്ചു. 
7.30ന് പ്രദർശന ഫുട്ബോൾ മത്സരം.

Post a Comment

0 Comments