യെസ് വാർത്ത ക്രൈം ബ്യൂറോ
കൂരോപ്പട മാടപ്പാട്ട് കരയില്‍ കൂവപൊയ്ക ഭാഗത്ത് താന്നിക്കല്‍ സുജിത്ത് റ്റി.എസ്.(37) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം രാത്രിയോട് കൂടി കൂവപൊയ്ക ഭാഗത്ത് വെച്ച് തന്റെ അയല്‍വാസിയായ യുവാവിനെ കയ്യില്‍ കരുതിയിരുന്ന വണ്ടിയുടെ ജാക്കി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാളും അയല്‍വാസിയായ യുവാവും തമ്മില്‍ കുടുംബപരമായി മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സുജിത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചിറക്കടവ് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.
പാമ്പാടി സ്റ്റേഷന്‍
എസ്.എച്ച്.ഓ പ്രശാന്ത് കുമാര്‍, എസ്.ഐ മാരായ ലെബിമോന്‍, ജോമോന്‍ എം. തോമസ്,
അംഗതന്‍, എ.എസ്.ഐ ഷീന കെ.കെ, സി.പി.ഓ മാരായ ജയകൃഷ്ണന്‍, സുരേഷ് എം.ജി,
അനില്‍ എം.ആര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments