25-മത് കേരളാ സ്‌റ്റേറ്റ് ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്. പാലായിൽ വിളംബര റാലി നടത്തി.





 25-മത് കേരളാ സ്റ്റേറ്റ് നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ന് പാലാ നഗരത്തില്‍ വിളംബര റാലി നടത്തി.

നൂറിലേറെ സ്‌കേറ്റിംഗ് താരങ്ങള്‍ അണിനിരന്ന റാലി പാലാ സിഐ കെ.പി. ടോംസണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ നിന്നാരംഭിച്ച റാലിയില്‍ സംസ്ഥാന താരങ്ങള്‍ അണിചേര്‍ന്നു. കൗണ്‍സിലര്‍മാരായ ലീനാ സണ്ണി, വി.സി. പ്രിന്‍സ്, കോട്ടയം ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തോമസുകുട്ടി ആനിത്തോട്ടം, മത്സരങ്ങളുടെ ഡയറക്ടര്‍ ഡോ. സണ്ണി വി. സ്‌കറിയ, ആന്റണി ജോര്‍ജ്ജ്, ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം, സജി വട്ടക്കാനാല്‍ എന്നിവര്‍ പ്രസംഗിച്ചു.





ക്യാപ്റ്റന്‍ സതീഷ് തോമസ്, ഡോ. സുനില്‍ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments