റെയില്‍വേ ട്രാക്കിൽ നിന്ന് ഫോട്ടോ എടുപ്പ്... യുവാവ് ട്രയിൻ തട്ടി മരിച്ചു






റെയിൽവേ ട്രാക്കിൽ നിന്നു സുഹൃത്തിനെ കൊണ്ട്
ഫോണിൽ ചിത്രം എടുക്കുന്നതിനിടെ ട്രെയിൻ ഇടിച്ച്  യുവാവിന് ദാരുണാന്ത്യം.


വൈക്കം തെക്കേനട കണ്ണാട്ട് കൃഷ്ണന്റെയും സുലോചനയുടെയും മകന്‍ അജിത്ത്(26) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴോടെ മുളന്തുരുത്തി ചെങ്ങോലപ്പാടം
റെയില്‍വേ ഗേറ്റിനു സമീപത്തായിരുന്നു അപകടം.ട്രെയിന്‍ വരുന്ന സമയം സുഹൃത്തിനെക്കോണ്ട് ഫൊട്ടോയെടുക്കാനായി പോസ് ചെയ്തപ്പോഴാണു അജിത്തിനെ ട്രെയിന്‍ തട്ടിയത്.

യുവാവ്  റെയില്‍വേ ട്രാക്കിൽ നിൽക്കുന്ന ചിത്രത്തിനു പിന്നിൽ ട്രെയിന്‍ കൂടി ഉൾപ്പെടുത്തി വരുന്ന രീതിയിൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് യുവാവിനെ   ട്രെയിന്‍ ഇടിച്ചത്.
ഇരുവരും വാഹനം നന്നാക്കാൻ  വർക്ക് ഷോപ്പിൽ എത്തിയതായിരുന്നു.





മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.. സഹോദരി: ഗീതു.
 
 
 
 
 


 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments