പാലാ നഗരത്തില്‍ പുറമ്പോക്ക് ഭൂമി കൈയ്യേറ്റവും അനധികൃത നിര്‍മ്മാണവുമെന്ന് പരാതി. കൊടികുത്തി യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ സമരം. വീഡിയോ ഇവിടെ കാണാം.



 
സ്വന്തം ലേഖകന്‍

കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപം മത്സ്യവിപണന കേന്ദ്രത്തിനടുത്ത് പുറമ്പോക്ക് ഭൂമി കൈയ്യേറുകയും കുളിക്കടവ് വഴി അടയ്ക്കുകയും മാലിന്യം ഇട്ട് നശിപ്പിക്കുകയും ചെയ്തതായി പരാതി.


സംഭവത്തില്‍ പ്രതിഷേധിച്ച് പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരും യു.ഡി.എഫ് നേതാക്കളും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. മണ്ണിട്ട് നികത്തിയ സ്ഥലത്ത് കൗണ്‍സിലര്‍മാര്‍ കൊടികുത്തി പ്രതിഷേധം രേഖപ്പെടുത്തി.

മീനച്ചിലാറ്റിലെ കടവിലേക്കുള്ള 4 അടിയോളം വരുന്ന വഴി മണ്ണിട്ട് നികത്തിയാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നതെനന്ന് പ്രൊഫ. സതീശ് ചൊള്ളാനി കുറ്റപ്പെടുത്തി. റോഡില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന വെള്ളം ഒഴുകിപ്പോകുന്ന ഓടയും കുളിക്കടവിലേക്കുള്ള വഴിയുമാണ് മണ്ണിട്ടതിനാല്‍ അടഞ്ഞു പോയത്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ നഗരത്തിലെ ഈ പ്രദേശത്തെ മെയിന്‍ റോഡില്‍ വെള്ളക്കെട്ടിനുള്ള സാധ്യത ഏറെയാണ്. മത്സ്യ വിപണന കേന്ദ്രത്തിലെ മലിനജലം മുഴുവന്‍ ഒഴുക്കിവിടുന്നതും മീനച്ചിലാറ്റിലേക്കാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
 
 




തുടര്‍ന്ന് പുറമ്പോക്ക് കൈയ്യേറി മണ്ണിട്ട് നികത്തി നിയമ ലംഘനം നടത്തിയ സ്ഥലത്ത് യു ഡി എഫ് കൗണ്‍സിലര്‍മാരും നേതാക്കളും ചേര്‍ന്ന് കൊടിനാട്ടി പ്രതിഷേധം രേഖപ്പെടുത്തി.






 
 
കൗണ്‍സിലര്‍മാരായ പ്രിന്‍സ് വി സി, സിജി ടോണി, മായ രാഹുല്‍, ആനി ബിജോയി, യുഡിഎഫ് നേതാക്കളായ ടോണി തോട്ടം, ആര്‍. മനോജ്, രാഹുല്‍ പി.എന്‍.ആര്‍, അര്‍ജുന്‍ സാബു, മനോജ് വള്ളിച്ചിറ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
 
 







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments