നഗരസഭാ പ്രതിപക്ഷ അംഗങ്ങളുടെ സമരം. പുറത്ത് പുലികളെപ്പോലെ ചീറും കൗണ്‍സില്‍ യോഗത്തില്‍ പൂച്ചയെപ്പോലെ പമ്മും. എന്താണ് കാരണമെന്ന് ഈ വാര്‍ത്തയോടൊപ്പമുള്ള വീഡിയോയില്‍ നഗരസഭാ പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനി തുറന്നു പറയുന്നു.




സുനില്‍ പാലാ

പാലാ നഗരത്തില്‍ നടക്കുന്ന സര്‍വ്വ വിഷയങ്ങളിലും ഇടപെടാനും ശക്തമായി പ്രതികരിക്കാനും ഞൊടിയിടയില്‍ മുന്നോട്ട് വരുന്ന നഗരസഭാ പ്രതിപക്ഷാംഗങ്ങള്‍ പക്ഷേ കൗണ്‍സില്‍ ഹാളില്‍ പൂച്ചയെപ്പോലെ പതുങ്ങുകയാണ്. കൗണിസിലില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഒത്തൊരുമയോടെ നില്‍ക്കുന്നതിലും പലപ്പോഴും നഗരസഭയിലെ പ്രതിപക്ഷമായ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം.


തട്ടുകടയിലെ മാലിന്യമൊഴുക്കല്‍ മുതല്‍ കൊച്ചിടപ്പാടി-കവീക്കുന്ന് റോഡുപണി നടക്കാത്തതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങളിലുള്‍പ്പെടെ സ്ഥലം സന്ദര്‍ശിക്കാനും വീരവാദം മുഴക്കാനും മുന്നിട്ട് നിന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പക്ഷേ അത്തരം വിഷയങ്ങളില്‍ കൗണ്‍സിലില്‍ ഐക്യത്തോടെ ശക്തമായി ഉന്നയിക്കുന്നതില്‍ ഏറെ പുറകില്‍ പോകുകയാണ്. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഭരണപക്ഷം സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ മാളത്തിലൊളിക്കുകയാണ്.  നടുത്തളത്തിലേക്ക് ഇറങ്ങാന്‍ പ്ലാനിട്ട പ്രതിപക്ഷത്തിന്റെ സമരം പോലും പല വേളകളിലും പൊളിയുന്നതാണ് കണ്ടുവരുന്നത്.

 

ഏറ്റവും ഒടുവില്‍ കടപ്പാട്ടൂരിലെ കൈയ്യേറ്റത്തെക്കുറിച്ചും കുളിക്കടവിലേക്കുള്ള വഴി അടച്ചതിനെക്കുറിച്ചുമുള്ള വിഷയമാണ് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഏറ്റുപിടിച്ചിട്ടുള്ളത്. ഇവിടെ വച്ച് കണ്ടപ്പോള്‍ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയോട് കൗണ്‍സിലിലെ പ്രതിപക്ഷത്തിന്റെ ശക്തിക്കുറവിനെക്കുറിച്ച് തുറന്നു ചോദിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
 





 
വിഷയങ്ങള്‍ ഉന്നയിക്കേണ്ട കൗണ്‍സില്‍ ഹാളില്‍ ഐക്യത്തോടെ നില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയാത്തത് ഏറെ സഹായകമാകുന്നത് ഭരണപക്ഷത്തിനാണ്. പാലാ നഗരസഭയിലെ പ്രതിപക്ഷത്തിന് ഈ തിരിച്ചറിവുണ്ടാകാന്‍ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നാണ് നഗരവാസികളില്‍ ചിലരെങ്കിലും ചോദിക്കുന്നത്.
 
 
 
 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments