ബിഷപ്പ് വയലിലിൻ്റെ ആത്മകഥ രണ്ടാം പതിപ്പ് പുറത്തിറക്കി; ഗവർണ്ണർ പ്രകാശനം ചെയ്തു




 
ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ആത്മകഥയായ "നിൻ്റെ വഴികൾ എത്ര സുന്ദരം" എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.

ദീപനാളം പബ്ലിക്കേഷൻസാണ് പ്രസാധകർ. ആദ്യ പതിപ്പ് 1987 ൽ ആണ് പുറത്തിറക്കിയത്. ആദ്യപതിപ്പിൻ്റെ കോപ്പികൾ തീർന്നു പോയതോടെ ബിഷപ്പ് വയലിലിനെക്കുറിച്ച് പുതുതലമുറയ്ക്കു അറിവു പകരുക എന്ന ലക്ഷൃത്തോടെയാണ് രണ്ടാം പതിപ്പ് പുറത്തിറക്കിയത്. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശന കർമ്മം നിർവ്വഹിച്ചു.

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ വി ജെ ജോസഫ് എന്നിവരുടെ ലേഖനങ്ങളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.





പഴയ പാലായുടെ ചരിത്രം, ബിഷപ്പ് വയലിലിൻ്റെ കുടുംബം, വിദ്യാഭ്യാസം, പാലായിലെ പള്ളികൾ, വെള്ളപ്പൊക്കം, മദ്യവർജന പ്രസ്ഥാനം, സെമിനാരി പഠനം, പ്രഥമ ബലിയർപ്പണം, അധ്യാപന ദൗത്യം, സെൻ്റ് തോമസ് കോളജ് നിർമ്മാണം, മെത്രാഭിഷേകം, അൽഫോൻസാ കോളജ് നിർമാണം, വിമോചന സമരം തുടങ്ങി ഒട്ടേറെ വിഷയങ്ങളെക്കുറിച്ചും ഈ ആത്മകഥയിൽ പറയുന്നു.



661 പേജുകളുള്ള ഈ ഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പിൽ നിരവധി അപൂർവ്വ ചിത്രങ്ങളും ഉൾപ്പെത്തിയിട്ടുണ്ടെന്നു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ് പറഞ്ഞു.
 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments