ഗുണ്ടകൾ ഒന്നൊന്നായി അകത്തേയ്ക്ക്.... ശക്തമായ നടപടികളുമായി ജില്ലാ പൊലീസ് ചീഫ് കെ.കാർത്തിക്

യെസ് വാർത്താ ക്രൈം ബ്യൂറോ



കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി
കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും വധശ്രമം, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കുമാരനല്ലൂർ സലിം മൻസിൽ ഷംനാസ് (36) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, ചിങ്ങവനം പോലീസ് സ്റ്റേഷനുകളിൽആളുകളെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തല്‍ , പിടിച്ചുപറിക്കുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് .





ഇയാള്‍ കോട്ടയം വെസ്റ്റ്  പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയിട്ടുള്ളത്.





ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത് . തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്  പറഞ്ഞു.
 
 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments