യെസ് വാർത്താ ക്രൈം ബ്യൂറോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പുഴ തേനാകരകുന്ന്‍ ഭാഗത്ത് കല്ലംതൊട്ടിയിൽ വീട്ടിൽ പവിത്രൻ (67) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മിഠായി വാങ്ങി നല്‍കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്കൂളിൽ കൗൺസിലിങ്ങിനിടയില്‍ പെൺകുട്ടികൾ വിവരം പുറത്തുപറയുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.
0 Comments