പണി നിർത്തിയില്ല; മൂലേത്തുണ്ടി സാജനെ പാലാ പൊലീസ് വീണ്ടും പൊക്കി

യെസ് വാർത്ത പാലാ ബ്യൂറോ






പാലായിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൂലേത്തുണ്ടി സാജനെ പാലാ പൊലീസ് പിടികൂടി.

പാലായിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതില്‍ പ്രധാനിയായ പൂവരണി മൂലേത്തുണ്ടി  ഓലിക്കൽ വീട്ടിൽ  മൂലേത്തുണ്ടി സാജൻ എന്നറിയപ്പെടുന്ന സാജൻ (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് . 

 



ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കഞ്ചാവ് വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി രാത്രി  നടത്തിയ  പരിശോധനയിൽ ഇയാളുടെ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ മുന്‍പും പാലാ സ്റ്റേഷനിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 





പാലാ സ്റ്റേഷൻ എസ്.ഐ അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യൻ, എ.എസ് .ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ   സുമീഷ് മാക്മില്ലൻ, ജസ്റ്റിൻ ജോസഫ്, അരുൺ എ.എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments