തെക്കുംമുറി - ആണ്ടൂർ റോഡും വീണ് വാഹനയാത്രക്കാരും ഒരു പരുവമായി!





സ്വന്തം ലേഖകൻ

യാത്രക്കാരെ ബലിയാടാക്കാനാണോ തെക്കുംമുറി - ആണ്ടൂര്‍ റോഡ് ഈ പരുവത്തില്‍ ഇട്ടിരിക്കുന്നത്. ബി.എം.ബി.സി ടാറിംഗ് നടത്തിയ ഈ റോഡില്‍ നിറയെ കുഴികളാണ്. നാളുകളായി അറ്റകുറ്റപണികള്‍ നടക്കുന്നതേയില്ല.


പല സ്ഥലത്തും വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹന ഗതാഗതത്തിനും തടസ്സം നേരിടുന്നു.  ഇരുചക്ര വാഹന യാത്രക്കാര്‍ കുഴിയില്‍ വീണ് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ബൈക്ക് യാത്രക്കാരനായ ഒരു വിദ്യാര്‍ത്ഥി ഈ റോഡില്‍ അപകടത്തില്‍പ്പെട്ട് ദീര്‍ഘനാളത്തെ ചികത്സക്കിടയില്‍ കഴിഞ്ഞ മാസം മരണമടഞ്ഞിരുന്നു.

വലിയ വളവുകളും വീതിക്കുറവും ഉള്ള ഈ റോഡിലൂടെ നിരവധി വാഹനങ്ങള്‍ നിത്യേന സഞ്ചരിക്കുന്നുണ്ട്. മൂവാറ്റുപുഴ ഭാഗത്തു നിന്ന് മെഡിസിറ്റി, ബ്രില്യന്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള എളുപ്പ മാര്‍ഗമാണിത്. കൊടുങ്ങൂര്‍, റാന്നി ഭാഗങ്ങളിലുള്ളവര്‍ക്ക് നെടുമ്പാശേരി വിമാന താവളത്തിലേക്കും എറണാകുളത്തേക്കുമുള്ള പ്രധാനപ്പെട്ട റോഡുകൂടിയാണിത്.







ഇതുവഴി കൂത്താട്ടുകുളം - പാലാ ബസ് സര്‍വീസുമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ നിത്യേന സഞ്ചരിക്കുന്ന വഴിയോടാണ് ഈ അവഗണന. 
 
 



റോഡ് എത്രയുംവേഗം നന്നാക്കണം
 
നിരന്തരം അപകടമുണ്ടാകുന്നതും കുണ്ടുംകുഴിയും നിറഞ്ഞതുമായ തെക്കുംമുറി - ആണ്ടൂര്‍ റോഡ് എത്രയും വേഗം നന്നാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് പടിഞ്ഞാറ്റിന്‍കര, തെക്കുമുറി വാര്‍ഡു കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. 
 
മണ്ഡലം പ്രസിഡന്റ് സജി ഓലിക്കര അദ്ധ്യക്ഷത വഹിച്ചു. ജോസ് പെരുവേലില്‍,  തങ്കച്ചന്‍ മേലാണ്ടശേരില്‍, ബിജു പുതിയവീട്ടില്‍, ഷൈബു തോപ്പില്‍, സ്റ്റീഫന്‍ പൂവത്തുങ്കല്‍, മോഹനന്‍ കളപ്പുരക്കല്‍, ടോമി ഓലിക്കര എന്നിവര്‍ പ്രസംഗിച്ചു.
 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments