കൊഴുവനാല്‍ പഞ്ചായത്തിന് ഇനി സ്വന്തമായി ആംബുലന്‍സ്. ഫ്‌ളാഗ് ഓഫ് ഇന്ന് വൈകിട്ട് ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കും.





കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് പദ്ധതിക്കുവേണ്ടി ജോസ് കെ. മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിച്ചു. 
 
12.50 ലക്ഷം രൂപാ മുടക്കി തയ്യാറാക്കിയ നവീനരീതിയിലുള്ള ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് വൈകിട്ട് 4 ന് നടക്കും. ജനപ്രതിനിധികളും ത്രിതലപഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുക്കും. 
 
 

 
 
കൊഴുവനാല്‍ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് അദ്ധ്യക്ഷത വഹിക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ ജോര്‍ജ്ജ് നന്ദി പറയും.



 
 



കൊഴുവനാല്‍ പഞ്ചായത്തിലെ പാലിയേറ്റീവ് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ ആംബുലന്‍സ് സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് പറഞ്ഞു. 
 
ആംബുലന്‍സ് അനുവദിക്കുന്നതിന് മുന്‍കൈ എടുത്ത ജോസ് കെ. മാണി എം.പി.ക്ക്  പഞ്ചായത്ത് സമിതിയുടെയും നാട്ടുകാരുടെയും പേരില്‍ നന്ദി അറിയിക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments